പെരിന്തൽമണ്ണ: ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിൽ കൃഷി ഓഫിസർമാരില്ലാതെ വാർഷിക പദ്ധതികൾ തകിടം മറിയുന്നതായും ഉടൻ കൃഷി ഓഫിസർമാരെ നിയമിക്കാനും താലൂക്ക് വികസന സമിതിയിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കൃഷി വകുപ്പിനെ അറിയിച്ചിട്ടും പ്രത്യേക നടപടികളില്ലെന്ന് ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ബ്ലോക്ക് കൃഷി ഓഫിസർ ശ്രീലേഖ മറുപടി നൽകി. വാർഷിക സ്ഥലം മാറ്റം ഓൺലൈനിലാണെങ്കിലും അനിവാര്യമായ സ്ഥലങ്ങളിലേക്ക് ജില്ലക്കകത്ത് മാറ്റങ്ങൾ നടത്തി ഓഫിസർമാരെ നിയമിക്കാറുണ്ടെങ്കിലും നടപടിയില്ല. ഏലംകുളത്ത് ഒരു കൃഷി അസിസ്റ്റൻറ് അവധിയിലുമാണ്. ഏലംകുളത്തെ ചുമതല പെരിന്തൽമണ്ണയിലെയും പുലാമന്തോളിലേത് അങ്ങാടിപ്പുറത്തെയും കൃഷി ഓഫിസർമാർക്കാണ്. അതേസമയം, ഏലംകുളത്തേക്ക് നേരത്തേ തന്നെ കൃഷി ഓഫിസറെ വെച്ചിട്ടുണ്ടെങ്കിലും ചുമതല ഏറ്റെടുത്തിട്ടില്ല. അങ്ങാടിപ്പുറം ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ ജോയൻറ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ യോഗം വിളിക്കാൻ താലൂക്ക് വികസന സമിതി ഒരുമാസം മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഈ യോഗം എന്ന് നടത്തുമെന്ന് തീരുമാനിക്കാൻ പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ യോഗത്തിൽ പങ്കെടുത്തതുമില്ല. അങ്ങാടിപ്പുറത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച വീണ്ടും നടത്തിയത് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു. ജില്ലയിൽ ഡിജിറ്റൽ ഭൂസർവേക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് മാർച്ച് പത്തിന് വൈകീട്ട് നാലിന് സർവേ സംബന്ധിച്ച് ഓൺലൈൻ ബോധവത്കരണം നടത്തുമെന്നും യോഗത്തിൽ അറിയിച്ചു. വലമ്പൂർ വില്ലേജാണ് ആദ്യം സർവേ നടത്തുക. സ്വകാര്യ ബസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ നിർത്താതെ, പുലാമന്തോളിൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ചാർജും വാങ്ങുന്നതായി ഹാസ പാലൂർ യോഗത്തിൽ പൊലീസിന്‍റെ ശ്രദ്ധയിൽപെടുത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ സി. സുകുമാരൻ (ഏലംകുളം), ശ്രീജ (പുലാമന്തോൾ), സി.എം. മുസ്തഫ (വെട്ടത്തൂർ), സുഹറാബി കാവുങ്ങൽ, (മക്കരപറമ്പ്) എന്നിവരാണ് താലൂക്ക് വികസന സമിതിയിൽ പങ്കെടുത്ത് പഞ്ചായത്തിലെ ജനകീയ വിഷയങ്ങൾ ഉന്നയിച്ചവർ. യോഗത്തിൽ മങ്കട ബ്ലോക്ക് പ്രസിഡൻറ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എൻ.പി. ഉണ്ണികൃഷ്ണൻ(സി.പി.എം), ഹംസ പാലൂർ (എൻ.സി.പി), ബൂട്ടോ ഉമ്മർ (ജനതാദൾ) എന്നിവരാണ് പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. പടം mc pmna thalookk samithi പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ................................... വൈദ്യുതി, ഗതാഗത, രജിസ്ട്രേഷൻ വകുപ്പുകളിലെ പരാതികൾ കേൾക്കാനാളില്ല പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട ബ്ലോക്കുകളിൽ വിവിധ വൈദ്യുതി സെക്ഷൻ ഓഫിസുകളും സബ് എൻജിനീയർ ഓഫിസുകളും ഇവയിൽ ഓഫിസർമാരുമുണ്ടെങ്കിലും താലൂക്ക് വികസന സമിതിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന യോഗങ്ങളിലെ ഹാജർനില പരിശോധിച്ചാൽ വൈദ്യുതി ഉദ്യോഗസ്ഥർ പേരിനുപോലും പങ്കെടുക്കുന്നില്ല. ജില്ല ആശുപത്രി സൂപ്രണ്ട്, പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ, രജിസ്ട്രേഷൻ വകുപ്പ് എന്നിവ സംബന്ധിച്ചും പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ വന്നെങ്കിലും ഇവ കേൾക്കാനോ മറുപടി പറയാനോ കഴിഞ്ഞ രണ്ടുമാസങ്ങളിൽ താലൂക്ക് വികസന സമിതിയിൽ ഉദ്യോഗസ്ഥരെത്തിയില്ല. പെരിന്തൽമണ്ണ, മങ്കട ബ്ലോക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻറുമാരും സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങളാണെങ്കിലും പങ്കാളിത്തം നാമമാത്രം. നാലുനിലകളിലുള്ള മിനി സിവിൽസ്റ്റേഷന്‍റെ രണ്ടാം നിലയിലെ താലൂക്ക് ഹാളിലാണ് യോഗം. മറ്റു നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ വകുപ്പ് പ്രതിനിധികൾ പോലും സ്ഥിരമായി വിട്ടുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.