കേന്ദ്ര നീർത്തട പദ്ധതി: ആറ് പഞ്ചായത്തുകളിൽ ചെറുപുഴയുടെ തീരം സർവേ നടത്തും പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ 13.5 കോടി ചെലവിൽ മങ്കട, പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ നടപ്പാക്കുന്ന നീർത്തട പദ്ധതിയിൽ ചെറുപുഴ സംരക്ഷണത്തിനായി പ്രത്യേക സർവേ ഈ മാസം ആരംഭിക്കും. മക്കരപറമ്പ്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളിലാണ് ആദ്യഘട്ടം സർവേ. താഴേക്കോട്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, വലമ്പൂർ, പെരിന്തൽമണ്ണ, പുഴക്കാട്ടിരി, വടക്കാങ്ങര, കുറുവ, കൂട്ടിലങ്ങാടി എന്നീ എട്ടു വില്ലേജുകളിലൂടെയാണ് ചെറുപുഴ എന്ന പേരിൽ തോട് കടന്നുപോവുന്നത്. വൻതോതിൽ കൈയേറ്റത്തിനിരയായതിനാൽ പലയിടത്തും തോട് നന്നേ ചുരുങ്ങിയിട്ടുണ്ട്. അങ്ങാടിപ്പുറം ഓരാടംപാലം ഈ തോടിനുകുറുകെയാണ്. ആവശ്യത്തിന് ഫണ്ടുള്ളതിനാൽ നീർത്തട പദ്ധതിയിൽ തോടിനു സൈഡ് കെട്ടാൻ വേണ്ടിയാണ് സർവേ നടത്തുന്നത്. താലൂക്കിൽ ഇതിനായി നാല് സർവേയർമാരെയാണ് ചുമതലപ്പെടുത്തുന്നത്. സർവേയർമാർക്കൊപ്പം സഹായികളെ വെക്കണമെന്നതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകൾ ഇതിന് കൂലിയിനത്തിൽ ഫണ്ട് വെക്കണം. മക്കരപറമ്പ്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളാണ് ഇതിനകം തുക മാറ്റിവെച്ചത്. മാർച്ച് 31നകം സർവേ അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് തഹസിൽദാർ കെ. ദേവകി, എൽ.എ തഹസിൽദാർ മുരളി എന്നിവർ അറിയിച്ചു. സർവേയർമാരെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയതിനാൽ പൊതുജനങ്ങളുടെ സഹായവും പങ്കാളിത്തവമുണ്ടെങ്കിൽ മാത്രമേ തോട് സർവേ പൂർത്താക്കാനാവൂ എന്നും ഇക്കാര്യം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ ഉറപ്പാക്കണമെന്നും എൽ.എ തഹസിൽദാർ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.