ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും

പാവറട്ടി: മരുതയൂർ സാന്ത്വന സ്പർശം പാലിയേറ്റിവ് കെയർ സൊസൈറ്റിയും മുല്ലശ്ശേരി വൈദ്യമന്ദിരം ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. സാന്ത്വന സ്പർശം പാലിയേറ്റിവ് പ്രസിഡന്റ് എൻ.പി. അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. വൈദ്യമന്ദിരം ഡയറക്ടർ ഡോ. ലൈസ ബിജോയ് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. സാന്ത്വന സ്പർശം സെക്രട്ടറി ഹാരിസ് ഹനീഫ്, കോ ഓഡിനേറ്റർമാരായ മാർട്ടിൻ ലൂയിസ്, ജോണി എടക്കളത്തൂർ എന്നിവർ സംസാരിച്ചു. വൈദ്യമന്ദിരം ഡോക്ടർമാരായ കെ.എസ്​. വിഷ്ണു, കാതറിൻ അൽബിൻ, ജിബിയ ജോയ്, മെഡിക്കൽ ടീം അംഗങ്ങളായ ആശ അശോകൻ, പി.എസ്. ഷെമീറ, എസ്. മേഘ എന്നിവർ നേതൃത്വം നൽകി. TCT Pvt 3 ടanthona Sparsam Modical camp സാന്ത്വന സ്പർശം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് പ്രസിഡന്‍റ്​ എൻ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.