സി.കെ.സി.ടി സംസ്ഥാന വനിത കൺവെൻഷൻ

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പ്രായോഗികവത്​കരണവും സ്ത്രീകൾക്ക് സമൂഹത്തിൽ എല്ലാ മേഖലകളിലും അർഹമായ പങ്കാളിത്തവും നിയമപരമായ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. സി.കെ.സി.ടി സംസ്ഥാന പ്രസിഡന്‍റ്​ പി.എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഷാഹിനാ മോൾ അധ്യക്ഷത വഹിച്ചു. 'സ്ത്രീ, സമൂഹം, രാഷ്ട്രം' വിഷയത്തിൽ​ ആക്ടിവിസ്റ്റ്​ ഡോ. പി. ഗീത സംസാരിച്ചു. അലീഗഢ് മുസ്​ലിം സർവകലാശാല മലപ്പുറം ഓഫ് കാമ്പസ് നിയമ വിഭാഗം അസി. പ്രഫസർ ഡോ. നസീമ, സംസ്ഥാന ചെയർപേഴ്സൻ സാജിദ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സൈനുൽ ആബിദ് കോട്ട, ട്രഷറർ നൂറുൽ അമീൻ, ഡോ. അലവി ബിൻ മുഹമ്മദ്, ജില്ല പ്രസിഡന്‍റ് ജാഫർ ഓടക്കൽ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഷരീഫ്, ഡോ. ജൗഹറ, ഡോ. ഹസനത്, ഡോ. മൈമൂന, ഡോ. ശകീല, ഫാസില, ഡോ. ഫാത്തിമ ജസീന, ഡോ. അബിദ ഫാറൂഖി എന്നിവർ സംസാരിച്ചു. mpg aslm1 ckct: സി.കെ.സി.ടി സംസ്ഥാന വനിത കൺവെൻഷനിൽ ഡോ. പി. ഗീത സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.