ആരാധനാലയ നിർമാണം: അനിശ്ചിതാവസ്ഥ പരിഹരിക്കണം -എസ്.എം.എഫ് തേഞ്ഞിപ്പലം: ആരാധനാലയങ്ങളുടെ നിർമാണ-പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള ചുമതല കലക്ടർമാരിൽനിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം കോടതി റദ്ദാക്കിയതോടെ രൂപപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ചെലവിൽ ലിബറൽ ആശയങ്ങളും മതനിരാസ ചിന്തകളും പ്രചരിപ്പിക്കുന്നതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ചെയർമാനായി എസ്.എം.എഫ് അക്കാദമിക് കൗൺസിലിന് രൂപം നൽകി. എസ്.വി. മുഹമ്മദലി വർക്കിങ് ചെയർമാനും സി.ടി. അബ്ദുൽ ഖാദർ തൃക്കരിപ്പൂർ ജനറൽ കൺവീനറുമാണ്. യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബൂബക്കർ സിദ്ദീഖ് ഐ.എ.എസ്, ഡോ. കെ.എം. മുസ്തഫ, ഡോ. ഫൈസൽ ഹുദവി മാരിയാട്, ഡോ. ബഷീർ പനങ്ങാങ്ങര, ഡോ. നാട്ടിക മുഹമ്മദലി, ഡോ. മുബാറക് പടിഞ്ഞാറ്റുമുറി, നാസർ കല്ലുമ്പാറ, യാസർ വാഫി എം.എസ്.ഡബ്ല്യൂ എന്നിവർ അംഗങ്ങളാണ്. യോഗം പി.പി. ഉമർ മുസ്ലിയാർ കോയ്യോട് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.