പട്ടിക്കാട്: ജാമിഅ നൂരിയ അറബിയ 59ാം വാര്‍ഷിക, 57ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. ഞായറാഴ്ച വൈകുന്നേരം 4.30ന് സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാവും. 339 പേരാണ് ഈ വർഷം ഫൈസി ബിരുദ പഠനം പൂര്‍ത്തിയാക്കി സനദ് കരസ്ഥമാക്കുന്നത്. വൈകുന്നേരം അഞ്ചിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തിങ്കളാഴ്ച രാവിലെ 9.30ന് കമ്മിറ്റി യോഗവും 11ന് ജനറല്‍ ബോഡി യോഗവും നടക്കും. ഉച്ചക്ക് രണ്ടിന് സനദ് വാങ്ങുന്ന യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാനവസ്ത്രം വിതരണം ചെയ്യും. സമാപന പൊതു സമ്മേളനം വൈകുന്നേരം അഞ്ചിന് ആരംഭിക്കും. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ്ദാനവും എം.ടി. അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നിർവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി എന്നിവർ സംസാരിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഹൈദരലി ശിഹാബ് തങ്ങളെ യു.എ.ഇ സുന്നി കൗണ്‍സില്‍ ആദരിക്കും. അല്‍ മുനീര്‍ പ്രകാശനവും നടക്കും. ശേഷം നടക്കുന്ന മജ്‌ലിസുന്നൂർ വാര്‍ഷിക സംഗമത്തിന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ്മദ് മൗലവി, ഏലംകുളം ബാപ്പു മുസ്‌ലിയാർ എന്നിവർ ഉദ്ബോധനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.