ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി

blurb: ആളപായമില്ല കോട്ടക്കൽ: സ്കൂൾ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി. ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എടരിക്കോട് വാളക്കുളത്ത് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. കോട്ടക്കൽ വിദ്യാഭവൻ സ്കൂളിന്‍റേതാണ് ബസ്. പറപ്പൂർ കുറുമ്പക്കാവിൽ ക്ഷേത്രത്തിലേക്ക് ദേശവരവ് പോകുന്നതിനിടെയാണ് അപകടം. വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പടം / KTKL 220 എടരിക്കോട് വാളക്കുളത്ത് അപകടത്തിൽപെട്ട സ്കൂൾ ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.