കൊണ്ടോട്ടി: വിവിധ കേസുകളില്‍ പ്രതിയായ മധ്യവയസ്‌കനെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ നിന്ന് കരിപ്പൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മുസ്‌ലിയാരങ്ങാടി ചോലമുക്ക് അബ്ദുല്‍ കരീമാണ് (51) അറസ്റ്റിലായത്. മഞ്ചേരി ജുഡീഷ്യല്‍ മജിസ്റ്റേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ കരീമിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിവിധ കേസുകളിലെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി കെ. അഷ്‌റഫ് അറിയിച്ചു. 2011 ല്‍ കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കണ്ണൂര്‍ പേരാവൂരില്‍ മറ്റൊരു പേരില്‍ അബ്ദുല്‍ കരീം കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കരിപ്പൂര്‍ സി.ഐ. പി. ഷിബു, എസ്.ഐ. വി.കെ. മുഹമ്മദ് അഷ്‌റഫ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ എം. അജ്‌നാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണം, മന്ത്രവാദ- സാമ്പത്തിക തട്ടിപ്പ്, അക്രമം തുടങ്ങിയ കേസുകളുണ്ട്. ഈ കേസുകളിലെ തുടരന്വേഷണം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ ആരംഭിക്കും. m3 kdy 1 prathi: അബ്ദുല്‍ കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.