കാളികാവ്: കേരള റബർ ടാപ്പേഴ്സ് യൂനിയൻ (കെ.ആർ.ടി.യു) കാളികാവ് പഞ്ചായത്ത് വിളംബര ജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടാപ്പിങ് തൊഴിലാളികളെ അവിദഗ്ധ തൊഴിലാളികളായി അംഗീകരിക്കുക, ക്ഷേമപദ്ധതികൾ നടപ്പാക്കുക, ടാപ്പിങ് നിർത്തുന്ന സമയങ്ങളിൽ സഹായധനം അനുവദിക്കുക, റബർ ടാപ്പിങ്ങിനെ പരമ്പരാഗത തൊഴിലായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ബാൻഡ് വാദ്യങ്ങളോടെ തുടങ്ങിയ പ്രകടനം ചെങ്കോട്ടിൽ നിന്നാരംഭിച്ച് ജങ്ഷൻ ചുറ്റി കാളികാവ് ടൗണിൽ സമാപിച്ചു. കെ.ആർ.ടി.യു സംസ്ഥാന പ്രസിഡന്‍റ് സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വി. സൈനുദ്ദീൻ അധ‍്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തി. കാളികാവ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഗോപി, പി. ചന്ദ്രൻ, എം. ഉസ്മാൻ, കെ. മുഹമ്മദ്, എം. സുനീർ തുടങ്ങിയവർ സംസാരിച്ചു. KRTU .jpg കാളികാവിൽ നടന്ന ടാപ്പിങ് തൊഴിലാളി യൂനിയൻ വിളംബര ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.