'അക്യൂപങ്ചർ കൗൺസിൽ ഉടൻ രൂപവത്കരിക്കണം'

തിരൂരങ്ങാടി: അക്യൂപങ്ചർ ചികിത്സ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് കേരളത്തിൽ അക്യൂപങ്ചർ കൗൺസിൽ ഉടൻ രൂപവത്കരിക്കണമെന്ന് ക്ലാസിക്കൽ അക്യൂപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (സി.എ.പി.എ) സമ്മേളനം ആവശ്യപ്പെട്ടു. വെന്നിയൂരിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി അഷ്‌റഫ് പൂവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും മുഹമ്മദ് റഫീഖ് വിതരണം ചെയ്തു. മാതൃശിശു സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ആബിദ്, ഡോ. ഹുദാ എന്നിവർ പ്രഭാഷണം നടത്തി. നുഫൈൽ സ്വാഗതവും പി. ജുനൈദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.