കെ.എൻ.എം ഖുര്‍ആന്‍ സമ്മേളനം നാളെ

തിരൂർ: കേരള മുസ്​ലിം ഐക്യ സംഘം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കെ.എൻ.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതല്‍ വൈകീട്ട് ആറുവരെ വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, കെ.എൻ.എം പ്രസിഡന്റ് ഡോ. പി.പി. മുഹമ്മദ്, സെക്രട്ടറി എന്‍. കുഞ്ഞിപ്പ, ഉബൈദുല്ല താനാളൂര്‍, എം. ജവഹര്‍ മഹ്മൂദ്, എം. കുഞ്ഞിപ്പ, കെ. അബ്ദുല്ല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.