ലൈബ്രറി കം റിസര്‍ച്ച് സെന്റര്‍ യാഥാര്‍ഥ്യമായി

ലൈബ്രറി കം റിസര്‍ച് സെന്റര്‍ യാഥാര്‍ഥ്യമായി പള്ളിക്കല്‍: വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ ആധുനിക ലൈബ്രറി യാഥാര്‍ഥ്യമായി. മുന്‍ മാനേജര്‍ കെ.പി. മുത്തുക്കോയ തങ്ങളുടെ അനുസ്മരണത്തിനായി റിസര്‍ച് സെന്ററോടു കൂടിയുള്ള ഗ്രന്ഥാലയമാണ് വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാന്‍ പദ്ധതി വിദ്യാലയത്തിനു സമര്‍പ്പിച്ചു. ആധുനിക രീതിയില്‍ സജ്ജീകരിച്ച ഗ്രന്ഥ ശാല ഗവേഷണ വിദ്യാര്‍ഥികള്‍ക്കു കൂടി ഉപയോഗപ്രദമാകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികള്‍ക്ക്​ ഗ്രന്ഥാലയം പ്രയോജനപ്പെടുത്താം. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദലി, കെ. അബ്ദുല്‍ ഹമീദ്, സി.കെ. അബ്ബാസ്, എ.ഇ.ഒ സി. സുനിത, പൊന്നാനി സിവില്‍ സര്‍വിസ് അക്കാദമി കോഓഡിനേറ്റര്‍ പ്രഫ. കെ. ഇമ്പിച്ചിക്കോയ, സ്‌കൂള്‍ മാനേജര്‍ എം.ടി. ഹഫ്സ, പ്രധാനാധ്യാപകന്‍ സി.കെ. മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് പി.ടി. നാജിദ്, ടി.പി. റഷീദ, കെ.പി. അലി അസ്‌കര്‍, മുഹമ്മദ് അശ്‌റഫ്, അഹമ്മദ് സഗീര്‍, കെ.എ. റഫീഖ്, പി.എം. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.