വിമുക്തി ലഹരി വര്‍ജന മിഷൻ ജാഗ്രത സമിതി യോഗം കരുളായി: വിമുക്തി ലഹരി വര്‍ജന മിഷന്റെ ഭാഗമായി കരുളായിയില്‍ പഞ്ചായത്തുതല ജാഗ്രത സമിതി യോഗം ചേര്‍ന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജാഗ്രത സമിതി യോഗം ചേര്‍ന്നത്. വിദ്യാർഥികള്‍ ഉൾപ്പെടെയുള്ളവരില്‍ ലഹരി ഉപയോഗവും വില്‍പനയും കുറക്കുന്നതിനായി വാര്‍ഡുതലത്തില്‍ ജാഗ്രത സമിതി കുടുംബയോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. ക്ലബുകള്‍, വാര്‍ഡിലെ വിവിധ കൂട്ടായ്മകള്‍ ഉൾപ്പെടെ ഓരോ കുടുംബത്തിലെയും ഒരംഗത്തെയെങ്കിലും ഉള്‍പ്പെടുത്തിയാണ് വാര്‍ഡുതല യോഗങ്ങള്‍ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.കെ. റംലത്ത് അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ പി.വി. മുകുന്ദ ഘോഷ് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് വടക്കന്‍, ലീലാമ വർഗീസ്, ഷറഫുദ്ദീന്‍ കൊളങ്ങര, ഇ.കെ. അബ്ദുറഹിമാന്‍, സൗമ്യ കൃഷ്ണന്‍ക്കുട്ടി, എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ പി. രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സബിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു. ppm1 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.