പ്രളയാവശിഷ്ടങ്ങൾ നീക്കി; കല്ലൻ പുഴയൊഴുകും, തടസ്സങ്ങളില്ലാതെ...

പുഴയിൽ അടിഞ്ഞ കല്ലും മണ്ണും നീക്കി; ഒഴുക്ക്​ തടയുന്ന മരങ്ങൾ വെട്ടി കാളികാവ്: പ്രളയത്തിൽ അടിഞ്ഞ മാലിന്യം നീക്കിയതോടെ ഈനാദിയിൽ കല്ലൻ പുഴ ഇനി തടസ്സങ്ങളില്ലാതെ ഒഴുകും. കഴിഞ്ഞ പ്രളയ കാലത്ത് മണ്ണടിഞ്ഞ് പുഴ തിരിഞ്ഞൊഴുകിയത്​ വലിയ നാശങ്ങൾക്ക് ഇടയാക്കിയിരുന്നു. 2018-19 വർഷങ്ങളിലെ പ്രളയങ്ങളിൽ അടിഞ്ഞ മണ്ണും കല്ലും പുഴ ഗതി മാറി ഒഴുകാൻ കാരണമായി. ഇതു കാരണം സമീപ വീടുകളിൽ വെള്ളം കയറുകയും കൃഷി നശിക്കുകയും ചെയ്തു. സാധാര മഴ പെയ്താൽ പോലും ഇവിടെ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയായിരുന്നു. ഇതിന്​ പരിഹാരം കാണണമെന്ന്​ നാട്ടുകാരും സന്നദ്ധ സംഘടനകളും അധികൃതരോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുഴയിൽ നൂറ് മീറ്ററോളം ദൂരത്തിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഇരു വശത്തേക്കും മാറ്റിയിട്ടത്. വേനലിൽ പുഴയോരത്ത് ഫുട്ബാൾ കളിച്ചിരുന്ന ഗ്രൗണ്ടും ഇതോടൊപ്പം നീക്കം ചെയ്തു. പുഴയുടെ സുഖമമായ ഒഴുക്ക്​ തടയുന്ന മരങ്ങളും മറ്റും വെട്ടി മാറ്റുകയും ചെയ്തു. ഇറിഗേഷൻ വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവൃത്തി നടന്നത്. ഇനി ഈ ഭാഗത്ത് പുഴ തിരിഞ്ഞൊഴുകില്ല എന്ന വിശ്വാസത്തിലാണ് നാട്ടുകാർ. photo ഈനാദിയിൽ കല്ലൻ പുഴ നവീകരണ ശേഷം kkv eenadi kallan puzha .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.