മലപ്പുറം: വിഭ്യാഭ്യാസ വകുപ്പില്‍ ജില്ലയില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്) (കാറ്റഗറി നമ്പര്‍ 199/16) തസ്തികയിലേക്ക് 2018 സെപ്റ്റംബര്‍ 25ന് നിലവില്‍വന്ന റാങ്ക് പട്ടിക (ആര്‍./എല്‍ നമ്പര്‍ 654/18/ SS II) 2021 സെപ്റ്റംബര്‍ 25ന് കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. മലപ്പുറം: ജില്ലയില്‍ വനംവകുപ്പിലെ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍/ സര്‍വേ ലാസ്‌കര്‍ (കാറ്റഗറി നമ്പര്‍ 354/2016) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2018 ഡിസംബര്‍ 21ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 955/ഡി.ഒ.എം/18) കാലാവധി 2021 ഡിസംബര്‍ 20ന് പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലിഫ്റ്റ് ഓപറേറ്റര്‍ (കാറ്റഗറി നമ്പര്‍ 296/14) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ജൂണ്‍ അഞ്ചിന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 538/17/ഡി.ഒ.എം) ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.