വെളിയങ്കോട് ചങ്ങാടംറോഡ് അഴിമതി: ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന് വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ-ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഞ്ച് ലക്ഷം രൂപക്ക് മുകളിൽ ഇ-ടെൻഡർ വേണമെന്നിരിക്കെ 21.30 ലക്ഷം രൂപയുടെ നിർമാണം ഇ-ടെൻഡറില്ലാതെ നടത്തിയതിനു പിന്നിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അസി. എൻജിനിയറും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നും ഈ അഴിമതിയുടെ മറപിടിച്ചു ഭാവിയിൽ വലിയൊരു അഴിമതിക്ക് കളമൊരുക്കുകയാണ് ഈ സംഘമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങാടം റോഡ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതായും അഴിമതി പൊതുജനമധ്യത്തിൽ തുറന്നുകാണിക്കുന്നതിനായി ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമര പരിപാടികൾ നടത്തുമെന്നും കൂട്ടിച്ചേർത്തു. ചങ്ങാടംറോഡ് നിർമാണം സംബന്ധിച്ച വിശദീകരണം പൊതുസമൂഹത്തോട് പറയാൻ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി തയാറാവണമെന്നും പഞ്ചായത്തിലെ അഞ്ച് ലക്ഷം രൂപക്ക് മുകളിൽ വരുന്ന മുഴുവൻ പ്രവൃത്തികളും ഇ-ടെൻഡറിലൂടെ നടപ്പാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് നൗഫൽ പൂക്കൈത, സെക്രട്ടറിയേറ്റംഗം സി.പി. അഭിലാഷ്, എരമംഗലം മേഖല സെക്രട്ടറി ബക്കർഫാസി, മൻജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.