മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലത്തെ വാളക്കുട എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാൻ 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കാനുള്ള അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്താനുള്ള അപേക്ഷകളും ഓണ്‍ലൈനായാണ് നല്‍കേണ്ടത്. പേര് ഒഴിവാക്കാനുള്ള അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭ ഓഫിസിലും വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും പ്രസിദ്ധീകരിക്കും. കമീഷന്റെ വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും. സംസ്ഥാനത്ത് 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയില്‍ 750 പേര്‍ക്കുകൂടി കോവിഡ് മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച 750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 29 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗമുണ്ടായത്. 5808 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലയില്‍ 62,38,149 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 15 വയസ്സിന് മുകളിലുള്ള 34,11,766 പേര്‍ക്ക് ഒന്നാം ഡോസും 27,83,277 പേര്‍ക്ക് രണ്ടാം ഡോസും 43,106 പേര്‍ക്ക് കരുതല്‍ ഡോസുമാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.