കരിപ്പൂർ സ്വർണക്കവർച്ച: മുഖ്യപ്രതി പിടിയിൽ

കൊണ്ടോട്ടി: ജനുവരി 22ന്​ കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത അന്തർജില്ല സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായയാളെ അന്വേഷണസംഘം പിടികൂടി. താനൂർ സ്വദേശി ഇസ്​ഹാക്കാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂർ, തിരൂർ, മണ്ണാർക്കാട്, മൈസൂരു എന്നിവിടങ്ങളിൽനിന്ന്​ പിടികൂടിയിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് ഇസ്​ഹാക്ക് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. കോട്ടക്കലിൽ രണ്ടുവർഷം മുമ്പ്​ ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നുകോടി കുഴൽപ്പണ കവർച്ച​, കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കവർച്ച ചെയ്ത കേസ് എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട 16 പേരും അറസ്റ്റിലായി. ഇവർ കവർച്ചക്കായി വന്ന മൂന്ന്​ ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. തുടർച്ചയായി സമാനരീതിയിൽ ഉള്ള കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതിനാൽ ഇവർക്കെതിരെ കാപ്പയുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കും. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്​.പി അഷറഫിന്‍റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്​പെക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്​പെക്ടർ പ്രമോദ്, താനൂർ എസ്​.ഐ ശ്രീജിത്ത്​, പ്ര​ത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, പ്രമോദ്, ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, രതീഷ്, വി.സി. ജിനീഷ്, എ. ആൽബിൻ, കെ. അഭിമന്യു, എ.ഒ. വിപിൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്. mpg kdy prathi ishak ഇസ്​​ഹാക്ക്​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.