ചെരണി പാർക്കിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

മഞ്ചേരി: ചെരണി ടൂറിസം പാർക്കിനോടുള്ള അവഗണനക്കെതിരെ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാർക്ക് സംരക്ഷിക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെടണമെന്നും അല്ലെങ്കിൽ നഗരസഭക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ വല്ലാഞ്ചിറ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷബീർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അപ്പു മേലാക്കം, മണ്ഡലം വൈസ് പ്രസിഡന്‍റ്​ പുല്ലാര അലവിക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രമ്യ ബി. ശങ്കർ, കെ.എസ്.യു ജില്ല സെക്രട്ടറി ഇ.കെ. അൻഷിദ്, ഐ.എൻ.ടി.യു.സി ബ്ലോക്ക്‌ പ്രസിഡന്‍റ്‌ ജോമേഷ് തോമസ്, റംഷിദ് മേലാക്കം, ഷൈജൽ എരിക്കുന്നൻ, ഫൈസൽ പാലാഴി, സുരേഷ് പയ്യനാട്, ഫൈസൽ ചുങ്കത്ത്, റിനോ കുര്യൻ എന്നിവർ നേതൃത്വം നൽകി. me youth: ചെരണി ടൂറിസം പാർക്കിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ വല്ലാഞ്ചിറ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.