മുസ്​ലിം കോ ഓഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു

കൊണ്ടോട്ടി: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചതിൽ മുസ്​ലിം കോ ഓഡിനേഷന്‍ കമ്മിറ്റി കൊണ്ടോട്ടി മണ്ഡലം ഘടകം പ്രതിഷേധിച്ചു. മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്​ നേരെയുള്ള കടന്നുകയറ്റമാണെന്നും അഭിപ്രായപ്പെട്ടു. യോഗം മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.കെ. മുനീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് മാടാന്‍, ബി.എസ്.കെ. തങ്ങള്‍, കരീം ദാരിമി, നാസറുദ്ദീന്‍ ദാരിമി, ഹംസ മദനി, കെ.കെ. കുഞ്ഞുട്ടി ഹാജി, കോപ്പിലാന്‍ അബുഹാജി, മുഹമ്മദലി ചുണ്ടക്കാടന്‍, സി. ജുനൈദ്, അബ്ദുറഹ്‌മാന്‍ കോഴിക്കോടന്‍, ഗഫൂര്‍ മാസ്റ്റര്‍, നൂറുദ്ദീന്‍, നൗഷാദ് ചുള്ളിയന്‍, ബന്ന മുതുവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.