പ്രതിഷേധ സംഗമം

മഞ്ചേരി: കർണാടകയിലെ കോളജുകളിൽ ഹിജാബ് നിരോധിച്ച നടപടിക്കെതിരെ​ എം.എസ്.എഫ് യൂനിറ്റി കോളജ് യൂനിറ്റ് പൊതുജനാഭിപ്രായം തേടുകയും നടത്തുകയും ചെയ്തു. 'ഹിജാബ് ഈസ് അവർ റൈറ്റ്' പ്രമേയത്തിൽ ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സംഗമം നടത്തിയത്. വജീദ ജബീൻ, റഷാ സ്മിജാസ്, കെ.പി. ഫാത്തിമ ഷറിൻ, സി.കെ. ഹസ്ന ജാൻ, സി.എം. ഫാത്തിമ സഫ, പി.പി. ഫാത്തിമ റിൻഷി, പി.സി. നൂറ, കെ. ലിയ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.