കാക്കഞ്ചേരിയില്‍ തട്ടുകടകള്‍ തകര്‍ത്ത നിലയില്‍

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിയിൽ സാമൂഹികദ്രോഹികളുടെ ആക്രമണം. മൂന്ന് തട്ടുകടകള്‍ തകര്‍ത്ത നിലയില്‍. കച്ചവടത്തിനായി ഉപയോഗിച്ച ഉന്തുവണ്ടികള്‍ മറിച്ചിടുകയും മേല്‍ക്കൂരയായി ഉപയോഗിച്ചിരുന്ന ടാർപ്പായകള്‍ വലിച്ചുകീറുകയും ചെയ്ത നിലയിലാണ്. കടകളില്‍ ഉപയോഗിച്ച് വന്നിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ നഷ്ടപ്പെട്ടതായും കച്ചവടക്കാര്‍ പറഞ്ഞു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സാധാരണ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഞായറാഴ്ചത്തെ ലോക്ഡൗണിനെ തുടർന്ന് പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച നാലോടെ തുറക്കാനെത്തിയപ്പോഴാണ് കടകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പള്ളിക്കല്‍ പുല്‍പറമ്പ് സ്വദേശി എന്‍.കെ. നസീമ, പള്ളിക്കല്‍ സ്രാമ്പ്യ ബസാര്‍ സ്വദേശി പോതാറ്റില്‍ അബ്ദുല്‍ റസാഖ്, പള്ളിക്കല്‍ സ്വദേശി പാച്ചീരി മുഹമ്മദലി എന്നിവരുടെ തട്ടുകടകളാണ് തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരാള്‍ക്ക് പുതിയ തട്ടുകടയിടാന്‍ സൗകര്യം ലഭിക്കാത്തത് സംബന്ധിച്ച് നിലവിലെ കച്ചവടക്കാരുമായി തര്‍ക്കമുണ്ടായിരുന്നതായും ഇയാളാണ് കടകള്‍ തകര്‍ത്തതിന് പിന്നിലെന്നുമാണ് കച്ചവടക്കാർ ആരോപിക്കുന്നത്. എന്നാല്‍, താനുമായി വാക്കേറ്റമുണ്ടായതിന്റെ മറവില്‍ സാമൂഹികദ്രോഹികള്‍ കടകള്‍ തകര്‍ത്തതാകാമെന്നാണ് ആരോപണ വിധേയനായ വ്യക്തി പറയുന്നത്. കച്ചവടക്കാര്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. പടം.MT VLKN 6 ദേശീയപാത കാക്കഞ്ചരിയില്‍ തട്ടുകട സാമൂഹികവിരുദ്ധര്‍ തകര്‍ത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.