വള്ളിക്കുന്ന് പഞ്ചായത്തിൽ കോൺഗ്രസ്​ ധർണ

വള്ളിക്കുന്ന്: ഒമിക്രോൺ, കോവിഡ്, പകർച്ചപ്പനി എന്നിവ വർധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പ്രതിരോധവും നടത്താതെ വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ സി. ഉണ്ണി മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ പി. വീരേന്ദ്രകുമാർ, പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. ദാസൻ, ടി. സന്തോഷ് കുമാർ, എം. അശോകൻ, ഹരിദാസൻ, അസീസ്, വി. ശശികുമാർ, റസാക്ക്, കെ. വേലായുധൻ കുട്ടി, കെ. രാജൻ എന്നിവർ സംസാരിച്ചു. പടം.MT VLKN 2 വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ റിയാസ് മുക്കോളി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.