ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് എട്ടിന്​ തുടക്കം

തിരൂർ: 32ാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ജനുവരി എട്ട്​, ഒമ്പത്​ തീയതികളിൽ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ നടക്കും. ചാമ്പ്യൻഷിപ്​ ഉദ്ഘാടനം തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മലപ്പുറം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി എൻ.പി. സുരേഷ് കുമാർ, പ്രസിഡന്‍റ്​ ഇ.ടി. ഹരി, ട്രഷറർ മമ്മദ്, ഹനീഫ, അശോകൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.