വളാഞ്ചേരി: വാർഡിലെ മുഴുവൻ അധ്യാപകരെയും ആദരിച്ച് ആദ്യ ഗ്രാമസഭ യോഗം. വളാഞ്ചേരി നഗരസഭ 33ാം വാർഡിലെ ഗ്രാമസഭയിലാണ് അധ്യാപകരെ ആദരിച്ചത്. ഗ്രാമസഭയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വാർഡ് അംഗം മുജീബ് വലാസി, നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ സി.എം. റിയാസ് എന്നിവർ സംസാരിച്ചു. നഗരസഭയിലെ സീനിയർ ക്ലർക്ക് ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. അൻഫർ സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു. ഗ്രാമസഭയിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ച കുഞ്ഞിമൊയ്തീൻ കുട്ടി കോട്ടക്കുളത്ത്, സാജിത ചുഴലിപ്പുറത്ത്, മുഹമ്മദ് കുട്ടി, കുഞ്ഞാലി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോട്ടോ: VNCY photo Nagarasaba charman Asharaf Ambalathinghal.jpg വളാഞ്ചേരി നഗരസഭ 33ാം വാർഡ് ഗ്രാമസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യാപകരെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.