തടയണ നിർമിച്ച് കോതോൾ നിവാസികൾ

വളാഞ്ചേരി: വരൾച്ചക്ക്​ ചെറിയൊരു ആശ്വാസമായി തടയണ നിർമാണവുമായി കോതോൾ നിവാസികൾ. വളാഞ്ചേരി നഗരസഭയിലെ 31ാം വാർഡിൽ ഉൾപ്പെട്ട പാറക്കലിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതി​ൻെറ ഭാഗമായി ജനകീയ കൂട്ടായ്മയിലാണ്​ തടയണ നിർമിച്ചത്. വാർഡ് അംഗം കോട്ടീരി സദാനന്ദ​ൻെറ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ സഹകരണത്തോടെ താൽക്കാലിക തടയണ നിർമിച്ചത്. കടുത്ത ചൂടിൽ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളം തടഞ്ഞ് നിർത്തി സംഭരിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളും നിർമാണത്തിൽ പങ്കാളികളായി. വാർഡി​ൻെറ രക്ഷധികാരി കുട്ടികൃഷ്ണൻ നായർ, എ.കെ. ജയപ്രകാശ്, ഷെമീം വാപ്പു, വേലായുധൻ മണ്ണുക്കുത്ത്, സുരേഷ് വട്ടപ്പാറ, അഷറഫ് പാറക്കൽ എന്നിവർ നേതൃത്വം നൽകി. Photo: VNCY Photo Kothol Parakkal Thottil Thadayana.jpg കോതോൾ പാറക്കൽ തോട്ടിൽ തടയണ നിർമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.