ഹജ്ജ്​: തുടർ നടപടികൾ സൗദിയുടെ നിർദേശത്തിന്​ ശേഷം

കരിപ്പൂർ: കോവിഡ്​ പശ്​ചാത്തലത്തിൽ ഇൗ വർഷത്തെ ഹജ്ജി​ൻെറ തുടർനടപടികൾ സൗദി അറേബ്യൻ ഹജ്ജ്​, ഉംറ കാര്യാലയത്തി​ൻെറ നിർദേശങ്ങൾ ലഭിച്ച ശേഷം. അപേക്ഷ സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി പൂർത്തീകരിച്ചിട്ടുണ്ട്​. ഇനി നറുക്കെടുപ്പ്​ ഉൾപ്പെടെയുള്ളവ ആരംഭിക്കണം​. ഇതെല്ലാം സൗദിയുടെ നിർദേശം ലഭിച്ച​ ശേഷമേ ആരംഭിക്കൂവെന്നാണ്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വ്യക്​തമാക്കിയിരിക്കുന്നത്​. കോവിഡിനെ തുടർന്ന്​ ഇക്കുറി കർശന മാനദണ്ഡങ്ങളാണ്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി ഏ​ർപ്പെടുത്തിയത്. 18നും 65 വയസ്സിനും ഇടയിലുള്ളവർക്ക്​ മാത്രമാണ്​ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയത്​. നിയന്ത്രണങ്ങളുള്ളതിനാൽ അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവ്​ വന്നിട്ടുണ്ട്​. സംസ്ഥാനത്ത്​ നിന്ന്​ ആകെ ആറായിരത്തോളം പേർ മാത്രമാണ്​ അപേക്ഷിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.