തൃശൂര്‍ ജില്ലയിൽ രണ്ട്​ അപകടങ്ങളിൽ നാലുമരണം

തൃശൂര്‍: ജില്ലയില്‍ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരില്‍ കൊങ്ങന്‍പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ട്​ യുവാക്കള്‍ മരിച്ചത്. പുത്തൂര്‍ കുരിശുംമൂല വാഴക്കാലയില്‍ ഉണ്ണികൃഷ്ണ​ൻെറ മകന്‍ രാഹുല്‍ കൃഷ്ണ (അപ്പു -23) കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയില്‍ ജയ​ൻെറ മകന്‍ ജിതിന്‍ (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്ന്​ വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലി​ൻെറ ബൈക്കും വെട്ടുകാട് നിന്നുമടങ്ങുകയായിരുന്ന ജിതി​ൻെറ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാഹുലി​ൻെറ പിന്നിലിരുന്ന സുഹൃത്ത് പയ്യപ്പിള്ളി മൂല സ്വദേശി അച്ചുവിന് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഉടന്‍ ആശുപത്രികളിലെത്തിച്ചെങ്കിലും രാഹുലി​െയും ജിതിനെയും രക്ഷിക്കാനായില്ല. സ്വര്‍ണപ്പണിക്കാരനായ ജിതിന്‍ സ്വര്‍ണം പണിതത് വെട്ടുകാട്​ സ്വദേശിക്ക്​ കൊടുത്ത് മടങ്ങു​േമ്പാഴായിരുന്നു അപകടം. സന്ധ്യയാണ് രാഹുലി​ൻെറ മാതാവ്​. സഹോദരന്‍: ഷാഹുല്‍ കൃഷ്ണ. ജിതി​ൻെറ മാതാവ്:​ മല്ലിക. സഹോദന്‍: ജിഷ്ണു. പരിക്കേറ്റ അച്ചുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുന്നത്തങ്ങാടിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനുമാണ്​ മരിച്ചത്​. കാല്‍നടയാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോളി​ൻെറ മകന്‍ ഫ്രാന്‍സിസ് (48), ബൈക്ക് യാത്രക്കാരന്‍ തളിക്കുളം പുതിയ വീട്ടില്‍ കമാലുദ്ദീൻെറ മകന്‍ ബദറുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്​ച പുലര്‍ച്ച 4.30ന് കുന്നത്തങ്ങാടി സൻെററിലാണ് അപകടം. തൃശൂര്‍ മീന്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീന്‍. ഇയാള്‍ ജോലിക്കുപോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് സഞ്ചരിച്ച നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരനായ ഫ്രാന്‍സിസിനെ ഇടിച്ചുവീഴ്ത്തി മറിയുകയായിരുന്നു. ഫ്രാന്‍സിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബദറുദ്ദീന്‍ ആശുപത്രിയിലാണ് മരിച്ചത്. അന്തിക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.