നെൽകൃഷി വിളവെടുപ്പ്​

വള്ളിക്കുന്ന്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ നെൽകൃഷി ഇറക്കി നാടിന് മാതൃകയായ യുവാവി​ൻെറ കൊയ്ത്തുത്സവം വാർഡ് അംഗം വി. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് കചേരിക്കുന്ന് തോലിയിൽ സതീഷാണ് ലോക്​ഡൗൺ കാലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരുവാരത്തോട് പാടത്ത് ഒരേക്കറിൽ പട്ടാമ്പി തെക്കൻ ഞാറ് നട്ടത്. പൊക്കടത്ത് വിജയൻ, രാമകൃഷ്ണൻ, പി. ഹരികുമാർ, എം. ശ്രീജേഷ്, ടി. അജി, എ.വി. രജീഷ്, ടി. അബിന്ദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: mt subhikcha keralam koythulsavam സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നട്ട യുവാവിൻെറ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.