തളിപ്പറമ്പ്: തളിപ്പറമ്പിലെയും സമീപ പ്രദേശങ്ങളിലെയും പുഴയോരങ്ങളിൽ വെള്ളം കയറി. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുപ്പം പുഴയിൽ വെള്ളം ഉയർന്നു. കുപ്പം പുഴയുടെ ഭാഗമായ തളിപ്പറമ്പ് കുപ്പം, മംഗലശ്ശേരി, പട്ടുവം കടവ്, ചപ്പാരപ്പടവ് എന്നിവിടങ്ങളിൽ വെള്ളം കയറി. കുറുമാത്തൂർ, പറശ്ശിനി പുഴകളിലും വെള്ളം കയറി. പരിയാരം പഞ്ചായത്തിൻെറ ഭാഗമായ കുപ്പം പടവിൽ, മുക്കുന്ന് എന്നിവിടങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായ കുപ്പം, ചാലത്തൂർ എന്നിവിടങ്ങളിൽ വെള്ളം കയറി 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളത്തിൻെറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കുപ്പത്തെ നിരവധി കടകളിൽ വെള്ളം കയറി. പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി, മുതുകുട, പട്ടുവം കടവ് എന്നിവിടങ്ങളിലും വെള്ളം കയറി. പ്രദേശങ്ങളിൽ നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുതുകുട യു.പി സ്കൂളിലും പരിസരങ്ങളിലും വെള്ളം കയറി. ചപ്പാരപ്പടവ് പുഴ കവിഞ്ഞതോടെ നിരവധി കടകൾ വെള്ളത്തിൽ മുങ്ങി. പ്രദേശത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറി. കുറുമാത്തൂർ കടവിൽ വെള്ളം കയറിയതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. കുറുമാത്തൂർ വില്ലേജിൽ വിവിധ പ്രദേശങ്ങളിലായി 200 ഓളം കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. പടം TLP -1.Chapparapadav ചപ്പാരപ്പടവ് പുഴ കവിഞ്ഞതോടെ ടൗൺ വെള്ളത്തിലായപ്പോൾ TLP -2.Kuppam തളിപ്പറമ്പ് കുപ്പം ടൗണിൽ വെള്ളം കയറിയപ്പോൾ TLP -3. Mathukuda പട്ടുവം മുതുകുട യു.പി സ്കൂൾ പരിസരത്ത് വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.