പാൽചുരത്ത്​ മുളങ്കൂട്ടം ഇടിഞ്ഞ് ഗതാഗത തടസ്സം

കേളകം: കൊട്ടിയൂർ പാൽചുരത്ത്​ ആശ്രമം വളവിന് സമീപം മുളങ്കൂട്ടം ഇടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ശനിയാഴ്ച പുലർച്ച മൂ​േന്നാടെയാണ് സംഭവം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ചയും പാതയുടെ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായിരുന്നു. വയനാട്​ ചുരം ഡിവിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ മണ്ണിടിച്ചിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. photo: KEL_Mulakkoottam1 KEL_Mulakkoottam2 പാൽചുരം ആശ്രമം വളവിനുസമീപം മുളങ്കൂട്ടം ഇടിഞ്ഞുവീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.