കോവിഡ്: ആശുപത്രികളില്‍ കര്‍ശന നിയന്ത്രണം

കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും സമ്പര്‍ക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുൾപ്പെടെ രോഗവ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിട്ടു. പ്രധാന നിർദേശങ്ങള്‍ 1. ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ കര്‍ശനമായി നിയന്ത്രിക്കും. ഒന്നില്‍ കൂടുതല്‍ പേരെ കൂട്ടിരിപ്പുകാരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത്. 2. അത്യാഹിത വിഭാഗം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതും അതേസമയം കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. 3. ഒ.പി പരിശോധനകളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ആശുപത്രി അധികൃതര്‍ ഏര്‍പ്പെടുത്തണം. 4. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് സൻെററുകളിലും താലൂക്ക് ആശുപത്രികളിലും ജില്ല ആശുപത്രികളിലും ചികിത്സക്ക് എത്തുന്നവര്‍ക്ക് അവിടെ തന്നെ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തേണ്ടതും അക്കാര്യം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. 5. ആശുപത്രികളില്‍ സാമൂഹിക അകലം, മാസ്‌ക് ധാരണം, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. ആരോഗ്യ മന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 6. രോഗബാധിതരായെത്തുന്ന വ്യക്തികളെ പരമാവധി അവരുടെ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ താലൂക്ക് ആശുപത്രികളിലോ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കണം. 7. അനാവശ്യ റഫറന്‍സുകള്‍ ഒഴിവാക്കി, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ടത് സംബന്ധിച്ചുള്ള മാര്‍ഗനിർദേശം ബന്ധപ്പെട്ടവര്‍ക്ക് ജില്ല മെഡിക്കല്‍ ഓഫിസര്‍ നല്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.