പയ്യന്നൂർ: വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ പയ്യന്നൂർ താലൂക്കിൽ വൻ നാശം. വീടുകൾ തകർന്നു. പുഴകൾ കവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ശക്തമായ മഴയിൽ പെരളം വില്ലേജിൽ കോട്ടോൽ പ്രദേശത്ത് താമസിക്കുന്ന തെക്കടവൻ കാർത്യായനിയുടെ വീട് ഭാഗികമായി തകർന്നു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചീറ്റയിൽ താമസിക്കുന്ന പടിഞ്ഞാറെ പുരയിൽ തമ്പായിയുടെ വീട് വെള്ളക്കെട്ടിൽ അപകടാവസ്ഥയിലായി. തമ്പായിയെ റവന്യൂ ഉദ്യോഗസ്ഥർ സഹോദരൻെറ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കരിവെള്ളൂരിലെ പ്രീതയുടെ വീട് മരം വീണ് തകർന്നു. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരിങ്ങോം വില്ലേജിൽ മാതനാർകല്ല് താമസിക്കുന്ന കോതയം പാർവതിയുടെ വീടിൻെറ മേൽക്കൂര തകർന്നു. പെരുമ്പപുഴ കവിഞ്ഞതിനെ തുടർന്ന് കാനായി തോട്ടംകടവ് മേഖലയിൽ രണ്ട് കുടുംബത്തിൽപ്പെട്ട അഞ്ചുപേരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെ രാത്രി വൈകിയും ദുരന്തഭീതി നിലനിൽക്കുന്നു. രാമന്തളി ചൂളക്കടവ് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാൻ പറഞ്ഞതായി റവന്യൂ അധികൃതർ അറിയിച്ചു. പുളിങ്ങോം വില്ലേജിൽ ജോസ്ഗിരി, മുക്കുഴി എന്നിവിടങ്ങളിൽ രണ്ട് വീടിനോട് ചേർന്ന് മണ്ണ് ഇടിഞ്ഞ് ഭീഷണി നിലനിൽക്കുന്നു. മുക്കുഴിയിലെ വീടിൻെറ ഒരു ഭാഗം തകർന്നിട്ടുണ്ട്. 2,00,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജോസ്ഗിരിയിലെ വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിച്ചു. കാങ്കോൽ വില്ലേജിൽ മയിൽ വളപ്പിൽ ചിരിയും കുടുംബവും താമസിക്കുന്ന വീടിന് മുകളിൽ കവുങ്ങ് വീണു. കാങ്കോൽ വില്ലേജിൽ കാലവർഷക്കെടുതിയുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പി.വൈ.ആർ പെരുമ്പ റിവർ കാനായിയിൽ പെരുമ്പപുഴ കവിഞ്ഞൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.