ചുട്ടിച്ചിറകളത്തിൽനിന്ന്​ ശബരിമല നിറപുത്തരിക്കുള്ള നെൽക്കതിർ കറ്റകൾ ഇത്തവണയില്ല

കൊല്ലങ്കോട്: ചുട്ടിച്ചിറകളത്തിൽനിന്ന്​ ശബരിമല നിറപുത്തരിക്കായുള്ള നെൽക്കതിർ കറ്റകൾ ഇത്തവണ എത്തില്ല. നെന്മേനി പാടശേഖരസമിതിയിലെ ചുട്ടിച്ചിറകളം കൃഷ്ണകുമാർ 15 വർഷമായി ശബരിമല സന്നിധാനത്തിൽ നിറപുത്തരിക്കായി എത്തിക്കുന്ന നെൽക്കതിർ കറ്റകളാണ് കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചത്. അയ്യപ്പഭക്തനായ കൃഷ്ണകുമാർ വിഷുക്കാലത്താണ്​ മൂപ്പുകുറഞ്ഞ എ.എസ്.ടി നെൽവിത്ത് വിതച്ചത്. ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കതിർ കറ്റ പുറത്തുനിന്ന്​ സ്വീകരിക്കേ​െണ്ടന്ന ദേവസ്വം ബോർഡ്​ തീരുമാനം അറിയിച്ചതിനെ തുടർന്നാണ് നെൽക്കതിർ കറ്റ സന്നിധാനത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഞായറാഴ്​ചയാണ് ശബരിമല സന്നിധാനത്തിൽ നിറപുത്തരി. ഒന്നര ഏക്കറോളം സ്​ഥലത്ത്​ കൃഷിയിറക്കിയിട്ടുണ്ട്​. സമീപ ക്ഷേത്രങ്ങളിൽ നിറപുത്തരിക്ക്​ നെൽക്കതിർ കറ്റ നൽകാൻ തയാറെടുക്കുകയാണ് കൃഷ്ണകുമാർ. pew paaddy ശബരിമലക്കുള്ള നെൽക്കതിരുകൾ വിളവെടുപ്പിന് തയാറായ കൃഷ്ണകുമാറി​ൻെറ പാടശേഖരം pew body darshanam കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുഹമ്മദ് റിയാസി​ൻെറ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ. സമീപം പി.കെ. ശശി എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.