പറശ്ശിനി മടപ്പുരയിൽ വെള്ളം കയറി

തളിപ്പറമ്പ്: മലയോരത്ത്​ മഴ കനത്തതോടെ പറശ്ശിനി, വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു. പുഴയോരത്തെ നിരവധി വീടുകളിലും പറശ്ശിനി മടപ്പുരയിലും വെള്ളം കയറി. കഴിഞ്ഞ വർഷവും മടപ്പുരയുടെ ശ്രീകോവിലിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. മുട്ടിന് മുകളിലെത്തിയ വെള്ളത്തിൽനിന്നാണ് കാർമികർ ശനിയാഴ്​ച പയംകുറ്റി ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തിയത്. കോവിഡ് നിയന്ത്രണം തുടരുന്നതിനാൽ ഭക്തജനങ്ങൾ കുറവായിരുന്നു. സമീപത്തെ കടകളിലും വെള്ളമെത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രളയവും കോവിഡും തീർത്ത പ്രതിസന്ധി തീരുംമു​േമ്പ എത്തിയ മറ്റൊരു പ്രളയത്തി​ൻെറ ആശങ്കയിലാണ് പറശ്ശിനിക്കടവിലെ 140ലധികം കച്ചവടക്കാർ. കോവിഡ വ്യാപന സാഹചര്യത്തിൽ നാലുമാസം മു​േമ്പ അടച്ചിട്ട കടകളും സ്ഥാപനങ്ങളും തുറന്നിട്ട്‌ ആഴ്ചകൾ കഴിയുമ്പോഴാണ് വെള്ളം കയറിയത്. സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണിവർ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി 50 ലക്ഷത്തോളം രൂപയുടെ നഷ്​ടമാണുണ്ടായത്​. മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങളെ ആശ്രയിച്ച് മാത്രം വ്യാപാരം നടത്തുന്ന 140ഓളം കച്ചവട സ്ഥാപനങ്ങളും 24ഓളം ലോഡ്ജുകളും ഹോട്ടലുകളുമാണ് പ്രതിസന്ധിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.