മണിക്കശ്ശേരിയിൽ പാതകൾ അടച്ചു

കോങ്ങാട്: ഗ്രാമപഞ്ചായത്തിൽ കോവിഡ് ജാഗ്രതയുടെ ഭാഗമായി മണിക്കശ്ശേരി, കോൽപ്പാടം വാർഡുകളും നാട്ടുപാതകളും പൂർണമായി അടച്ചു. വാഹനങ്ങളിൽ സന്നദ്ധ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കാഞ്ഞിക്കുളം-കോങ്ങാട് റോഡും അടച്ചു. pew road2 മണിക്കശ്ശേരി റോഡ് ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും പൂട്ടിയ നിലയിൽ pew road3 കോൽപാടം റോഡ് പൂട്ടിയ നിലയിൽ കാവശ്ശേരിയിലെ പരിശോധന ഫലം നെഗറ്റിവ് കാവശ്ശേരി: മൂപ്പുപറമ്പിൽ കോവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും സ്രവ പരിശോധന ഫലം നെഗറ്റിവ്​. പാൽ വിതരണക്കാര​ൻെറ പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെയും പരിശോധനാഫലം നെഗറ്റിവാണ്. പ്രദേശവാസികൾ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.