കാട്ടുപോത്തിൻെറ ആക്രമണം, തൊഴിലാളികൾ ഭീതിയിൽ കാട്ടുപോത്തിൻെറ ആക്രമണം, തൊഴിലാളികൾ ഭീതിയിൽ നെല്ലിയാമ്പതി: എസ്റ്റേറ്റ് പ്രദേശങ്ങളിൽ കാട്ടുപോത്തിൻെറ ആക്രമണ ഭീഷണി. കഴിഞ്ഞദിവസം പുല്ലുകാട് കോളനിയിലെ ആദിവാസി യുവാവിന് കാട്ടുപോത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുല്ലുകാട് വെള്ളയ്യൻെറ മകൻ മുരുകനാണ് (36) മീരാ ഫ്ലോർ എസ്റ്റേറ്റിൽ െവച്ച് പരിക്കേറ്റത്. മരത്തിൽനിന്ന് കുങ്കുല്യം ശേഖരിച്ച് ഇറങ്ങുമ്പോഴാണ് കാട്ടുപോത്ത് പുറകിൽനിന്ന് തട്ടി വീഴ്ത്തിയത്. ശബ്ദം കേട്ടെത്തിയ തൊഴിലാളികൾ മുരുകനെയും കൊണ്ട് കൈകാട്ടി ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ചു. മൂന്നുമാസം മുമ്പ് ചന്ദ്രാമല എസ്റ്റേറ്റിൽ ജോലി ചെയ്ത ഇതര സംസ്ഥാന തൊഴിലാളി സ്ത്രീ കാട്ടുപോത്തിൻെറ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ------------------------------------- --------------------------------------------------- അരിയൂരിലും പോത്തോഴികാവിലും മണ്ണിടിച്ചിൽ മണ്ണാർക്കാട്: മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അരിയൂർ പമ്പിന് എതിർവശത്തുള്ള അരിയൂർ-പുളിച്ചോണിക്കുളമ്പ് -പടുകൊമ്പ് റോഡിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മഴ ശക്തമായതിനെ തുടർന്ന് കോട്ടോപ്പാടം ഒന്ന് വില്ലേജിലെ കരടിയോട് കോളനിയിൽ നിന്ന് 12ഉം അമ്പലപ്പാറ കോളനിയിൽ നിന്ന് 38ഉം ഉൾപ്പെടെ 50 പേരെ ഉൾപ്പെടുത്തി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളിൽ ക്യാമ്പ് തുറന്നു. പോത്തോഴി കാവിൽ കുന്തിപ്പുഴയോരത്ത് മണ്ണിടിച്ചിൽ രൂക്ഷമായി. വെള്ളത്തിൻെറ കുത്തൊഴുക്കിൽ സമീപ സ്ഥലങ്ങളിൽ നിന്നും വളരെയധികം മണ്ണിടിഞ്ഞുപോയിട്ടുണ്ട്. ഇത് സമീപവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. മണ്ണാർക്കാട് താലൂക്ക് കൺട്രോൾ റൂം നമ്പർ: 8590901171 ------------------------------------------------ നിളയും പാടശേഖരങ്ങളും നിറഞ്ഞു ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ മഴ കനത്ത് നിളയും പാടശേഖരങ്ങളും നിറഞ്ഞു. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടിതുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പൊലീസ് മുന്നറിപ്പ് വന്നതോടെ ആനക്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കടകളില്‍നിന്ന് സാധനങ്ങള്‍ മാറ്റി. കഴിഞ്ഞവര്‍ഷം പ്രളയദുരിതം അനുഭവിച്ചവര്‍ താഴെയുള്ള സാധനങ്ങള്‍ രണ്ടാം നിലയിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കി. പലരും സാധങ്ങള്‍ നീക്കം ചെയ്തശേഷം ബന്ധുവീടുകളിലേക്ക് മാറി. വീടുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാം വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്നും മുന്‍കരുതല്‍ എടുക്കണമെന്നുള്ള പൊലീസ് മുന്നറിപ്പ് നാട്ടുകാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ല. pew kanka puzha നിറഞ്ഞുവരുന്ന നിള കുമ്പിടി കാങ്കപ്പുഴ കടവില്‍ നിന്നുളള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.