കട്ടിലും കിടക്കയും കൈമാറി

തലശ്ശേരി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക്​ ആവശ്യമായ കട്ടിൽ, കിടക്ക, തലയണ എന്നിവ കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റും സഹോദര സംഘടനകളായ ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ, ബേക്കറി ഓണേഴ്സ് അസോസിയേഷൻ, സമിതി ജീവകാരുണ്യ ട്രസ്​റ്റ്​, സതേൺ മർച്ചൻറ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സാധനങ്ങൾ എത്തിച്ചത്. നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഏറ്റുവാങ്ങി. സമിതി യൂനിറ്റ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനയരാജ്, മേഖല പ്രസിഡൻറ് സി.സി. വർഗീസ്, ജനറൽ സെക്രട്ടറി എ.കെ. സക്കരിയ, യൂനിറ്റ് ജനറൽ സെക്രട്ടറി പി.കെ. നിസാർ എന്നിവർ സംസാരിച്ചു. ട്രഷറർ കെ.പി. രവീന്ദ്രൻ നന്ദി പറഞ്ഞു. പടം: TLY KATTIL തലശ്ശേരി നഗരസഭയുടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കുള്ള കട്ടിലും കിടക്കയും ചെയർമാൻ സി.കെ. രമേശന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.