പഴയങ്ങാടി: മൂന്നാം ദിവസവും മഴ തിമർത്തു പെയ്തതോടെ മാടായി, മാട്ടൂൽ, ഏഴോം, ചെറുകുന്ന് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വളപട്ടണം -പഴയങ്ങാടി പുഴയിൽ ജലവിതാനം ഉയർന്നു. കനത്ത മഴയിൽ പഴയങ്ങാടി കെ.എസ്.ടി.പി റോഡ്, ഏഴോം മുട്ടു കണ്ടി റോഡ് എന്നിവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് പ്രളയ ഭീഷണിയുയർത്തി. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ മേഖലയാണിത്. ഇവിടെ കടകൾ ഭീഷണിയിലാണ്. പഴയങ്ങാടി റെയിൽവേ അടിപ്പാത റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തിന് തടസ്സമായി. മാട്ടൂൽ പഞ്ചായത്തിൽ താഴ്ന്ന പറമ്പുകൾ വെള്ളത്തിലാണ്. വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വീടുകളും ഭീഷണിയിലാണ്. ഏഴോം, ചെറുകുന്ന് പഞ്ചായത്തുകളിൽ വയലുകൾ കവിഞ്ഞൊഴുകുന്നുണ്ട്. ഏഴോം മൂലയിൽ റോഡ് വെള്ളത്തിലാണ്. ഏഴോം ബോട്ടുകടവ്, കോട്ടക്കീൽ റോഡിലും വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മാടായി പഞ്ചായത്തിൽ വെങ്ങര മുക്കിലെ കുഞ്ഞിരാമൻെറ വീടിന് പിറകിലായി ഉരുൾപൊട്ടൽ ഭീഷണിയുയർന്നിട്ടുണ്ട്. വെങ്ങര റെയിൽവേ ഗേറ്റിൻെറ ഇരുവശങ്ങളിലും വീടുകളിൽ വെള്ളം കയറി. ചെമ്പല്ലിക്കുണ്ട് റോഡ് വെള്ളത്തിലാണ്. PYD_Railway under bridge rd പഴയങ്ങാടി റെയിൽവേ അടിപ്പാത റോഡിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.