പ്രളയത്തിൽ ഒറ്റപ്പെട്ട് ശ്രീകണ്​ഠപുരം

ശ്രീകണ്​ഠപുരം: കനത്ത മഴ തുടർന്നതോടെ വെള്ളം വിട്ടൊഴിയാതെ ശ്രീകണ്ഠപുരം മേഖല. പയ്യാവൂർ ചീത്തപ്പാറ, വഞ്ചിയം, കുടിയാൻമല, മുന്നൂർ കൊച്ചി എന്നിവിടങ്ങളിലെ വനമേഖലകളിൽ ഉരുൾപൊട്ടി. ചീത്തപ്പാറയിലും മുന്നൂർ കൊച്ചിയിലും ഏരുവേശി മണ്ണംകുണ്ടിലും നാലുവീതം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളം മലയോര മേഖലയിലെല്ലാം കുതിച്ചെത്തിയത്. പൊടിക്കളം, മടമ്പം, കോട്ടൂര്‍, തുമ്പേനി, ചെങ്ങളായി എന്നിവിടങ്ങളിലെ കൂടുതൽ ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ചെങ്ങളായിൽ തേർലായി ദ്വീപ്, കൊവ്വപ്പുറം, മുങ്ങം, തവറൂൽ, കൊയ്യം ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ അധികൃതരുടെ നിർദേശപ്രകാരം ബന്ധുവീടുകളിലേക്ക് താമസം മാറി. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിലെ പരിപ്പായിലും ശ്രീകണ്ഠപുരത്തും തുമ്പേനിയിലും വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങി. ബദൽ മാർഗമായ എസ്.ഇ.എസ് കോളജ് - കണിയാർവയൽ റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷനിലും ബസ്സ്​റ്റാൻഡിലും കോട്ടൂർ പെട്രോൾ പമ്പിന് സമീപത്തും പരിപ്പായിലും വെള്ളം കയറിയതിനാൽ ഗതാഗതം പൂർണമായി നിലച്ചു. പയ്യാവൂര്‍-പൊടിക്കളം, ശ്രീകണ്ഠപുരം -കോട്ടൂർ-മലപ്പട്ടം, മടമ്പം-അലക്സ് നഗർ, നിടുവാലൂർ -കാപ്പുങ്കര, കാഞ്ഞിലേരി -ബാലങ്കരി റോഡുകളിലും വെള്ളം ഉയർന്നതിനാൽ ഉൾഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പയ്യാവൂര്‍ കണ്ടകശ്ശേരി, വണ്ണായിക്കടവ് പാലങ്ങളിൽ കഴിഞ്ഞ ദിവസത്തെക്കാൾ വെള്ളം ഉയര്‍ന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ചെങ്ങളായി പരിപ്പായി റോഡിൽ വെള്ളമുയർന്നതിനാൽ തളിപ്പറമ്പ് നിന്നുള്ള വാഹനങ്ങൾക്കും ശ്രീകണ്ഠപുരത്തേക്ക് കടക്കാനായില്ല. ശ്രീകണ്ഠപുരത്ത് മുൻ വർഷങ്ങളിലേതുപോലെ ബസ്​സ്​റ്റാൻഡിലെയും സെൻട്രൽ ജങ്​ഷനിലെയും മാർക്കറ്റിലെയും 300ഓളം കടകളിൽ വെള്ളം കയറി. വ്യാപാരികൾ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചയുമായി സാധനങ്ങൾ മാറ്റിയതിനാൽ ഇത്തവണ പ്രളയക്കെടുതിയുടെ നഷ്​ടക്കണക്ക് കുറയും. മടമ്പം അലക്സ് നഗർ റോഡ്‌, മടമ്പം കൊയ്​ലി റോഡ്, മടമ്പം കണിയാർവയൽ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ മടമ്പം പ്രദേശവും ഒറ്റപ്പെട്ട നിലയിലാണ്. ചെങ്ങളായി -ചെമ്പിലേരി റോഡ്, മുങ്ങം റോഡ് എന്നിവയും വെള്ളത്തിലായതിനാൽ ഈ മേഖലയിലും ജനങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറിയതറിയാതെ രാവിലെ പുറത്തിറങ്ങിയ യാത്രികരെല്ലാം പെരുവഴിയിലായി. മലയോരത്ത് ഗതാഗതം സ്തംഭിച്ചു; ജനങ്ങൾ ഭീതിയിൽ ശ്രീകണ്ഠപുരം: കോവിഡ് ഭീതിക്കിടെ പ്രളയവും വന്നതോടെ ആശങ്കയിൽ ജനങ്ങൾ. പ്രളയത്തെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായതിനാൽ മലയോരത്ത് പൂർണമായി ഗതാഗതം സ്തംഭിച്ചു. തളിപ്പറമ്പ് -ശ്രീകണ്ഠപുരം -ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായും നിലച്ചു. സംസ്ഥാന പാതയിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം പൊങ്ങിയതാണ് ആശങ്ക വർധിപ്പിച്ചത്. റോഡുയർത്തലിനു ശേഷം രണ്ടാം തവണയാണ് സംസ്ഥാന പാത വെള്ളത്തിനടിയിലാവുന്നത്. ഒപ്പം വ്യാപാര സ്ഥാപനങ്ങളും. ശ്രീകണ്ഠപുരം- പയ്യാവൂർ റോഡും വെള്ളത്തിനടിയിലായതിനാൽ മലയോര ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. ഏരുവേശി, ചെമ്പേരി, മലപ്പട്ടം, ഇരിക്കൂർ മേഖലകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി നിലച്ചതിനാൽ ഫോൺ സംവിധാനവും നിലച്ചു. രക്ഷാപ്രവർത്തകരെ വിവരമറിയിക്കുന്നതിന് ഇത് തടസ്സമായി. ചിലയിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പോലും ലഭിച്ചില്ല. ശ്രീകണ്ഠപുരം മേഖലയിൽ മരം ലൈനിൽ വീണും ട്രാൻസ്ഫോർമറുകൾ വെള്ളത്തിലായതിനാലും വൈദ്യുതി നിലച്ചിട്ടുണ്ട്. ഫോട്ടോ.. SKPM FIood 1 വെള്ളപ്പൊക്കത്തെ തുടർന്ന് ശ്രീകണ്ഠപുരത്തെ റേഷൻകടയിൽനിന്ന്​ അരിച്ചാക്കുകൾ മാറ്റുന്നു SKPM Flood 2 സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷൻ വെള്ളത്തിനടിയിലായപ്പോൾ SKPM Flood 3 പരിപ്പായിൽ വർക്ക്ഷോപ്പിൽ വെള്ളം കയറിയ നിലയിൽ SKPM Flood 4 ചെങ്ങളായി പരിപ്പായി പെട്രോൾ പമ്പ് വെള്ളത്തിനടിയിലായപ്പോൾ SKPM FIood 5 ചെങ്ങളായി മുക്കാടത്ത് വെള്ളത്തിലായ വീട് SKPM Flood 6 ചെങ്ങളായി മുക്കാടം ചെമ്പിലേരി റോഡും സമീപത്തെ വീടും കെട്ടിടങ്ങളും വെള്ളത്തിനടിയിലായപ്പോൾ SKPM Flood 7 SKPM FIood 8 ചെങ്ങളായി ചാലിൽ മൂലയിൽ വെള്ളം കയറിയ വീടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.