പ്രളയം തകർത്തെറിഞ്ഞിട്ട്​ ഒരുവർഷം; നഷ്​ടപരിഹാരംകാത്ത്​ കർഷകർ

കേളകം: ചുഴലിക്കാറ്റ് മലയോരത്തെ തകർത്തെറിഞ്ഞിട്ട് ഒരുവർഷമായിട്ടും നഷ്​ടപരിഹാരം കിട്ടാതെ കർഷകർ. കഴിഞ്ഞവർഷം ആഗസ്​റ്റ്​ എട്ടിനാണ് കണിച്ചാറിനെയും പരിസര പ്രദേശങ്ങളെയും തകർത്തെറിഞ്ഞ ചുഴലിക്കാറ്റ് വീശിയടിച്ചത്. ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഒരു കോടിയോളം രൂപയുടെ കൃഷിനാശവുമുണ്ടായി. എന്നാൽ റവന്യൂ, കൃഷി വകുപ്പ് അധികൃതരും കേന്ദ്ര സർക്കാർ പ്രതിനിധികൾ വരെയും പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതല്ലാതെ നഷ്​ടപരിഹാരം ആർക്കും ഇതുവരെ ലഭിച്ചില്ല. കണിച്ചാർ, കേളകം പഞ്ചായത്തുകളിലായി 5000 ത്തിലേറെ റബർ മരങ്ങൾ നശിച്ചിരുന്നു. പതിനായിരത്തിലേറെയാണ് രണ്ടു പഞ്ചായത്തിലുംകൂടി നശിച്ച വാഴകളുടെ എണ്ണം. കേളകം പഞ്ചായത്തിലെ 12,13 വാർഡുകളുൾപ്പെടുന്ന നാനാനിപ്പൊയിലിലാണ് ഏറ്റവും കൂടുതൽ റബർ മരങ്ങൾ കാറ്റിൽ നശിച്ചത്. 20ലേറെ കർഷകരുടെ വിളകളാണ് കണിച്ചാർ ടൗൺ പ്രദേശത്തുമാത്രം നശിച്ചത്. കർഷകർ നാശവിവരങ്ങൾ 2019 ഒക്​ടോബറോടെ സർക്കാറി​ൻെറ സ്​മാർട്ട് സോഫ്റ്റ്‌വെയറിൽ നൽകിയിരുന്നു. ഇക്കൊല്ലം മാർ​േച്ചാടെ തുക നൽകുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. 2018ലെ പ്രളയത്തിൽ കൃഷിനശിച്ചതി​ൻെറപോലും നഷ്​ടപരിഹാരം ലഭിക്കാത്ത കർഷകരുമുണ്ട്. കൊട്ടിയൂരിലും സ്ഥിതി വിഭിന്നമല്ല. കേളകം, കണിച്ചാർ കൃഷിവകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം 6.50 കോടിയുടെ നഷ്​ടമുണ്ടായി. പ്രധാന നഷ്​ടം റബറിനായിരുന്നു. 13621 റബർ നശിച്ചു. 2.62 കോടിയുടെ നഷ്​ടം. 31400 വാഴകൾ നശിച്ചു. നഷ്​ടം 1.83 കോടി രൂപ. തെങ്ങ് 2787 എണ്ണമാണ് നശിച്ചത്. നഷ്​ടം 1.38 കോടി. കശുമാവ്, കവുങ്ങ്, മറ്റു വിളകൾ തുടങ്ങി ലക്ഷങ്ങളുടെ നഷ്​ടം വേറെ. കണിച്ചാർ പഞ്ചായത്തിൽ മാത്രം 1.63 കോടിയുടെ നഷ്​ടമുണ്ടായി. കേളകത്ത് 1795 കർഷകർക്കായി 4.87 കോടിയുടേതും. അടക്കാത്തോട് മേഖലകളിലും വ്യാപക നഷ്​ടമുണ്ടായിരുന്നു. കണിച്ചാർ ടൗണിലെ വ്യാപാരികൾക്ക് കനത്ത നഷ്​ടമുണ്ടായിരുന്നു. 26 വ്യാപാരികൾക്കായി 51 ലക്ഷത്തിലേറെ രൂപയുടെ നഷ്​ടമാണ് വ്യാപാരി സംഘടനകൾ കണക്കാക്കിയത്. അസീസ്​ കേളകം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.