ശ്രീകണ്ഠപുരം: ശക്തമായ മഴയിൽ പയ്യാവൂർ ചന്ദനക്കാംപാറ മാവുംതോട് പാലത്തിൽ വിള്ളൽ. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ചന്ദനക്കാംപാറ -ആനയടി മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിനാണ് ബലക്ഷയം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി പുഴയിൽ വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. തുടർന്നാണ് പാലത്തിന് വിള്ളൽ സംഭവിച്ചത്. പയ്യാവൂരിലെ കരിമ്പകണ്ടി മുളപ്പാലം പാതിഭാഗം മലവെള്ളത്തിൽ ഒലിച്ചുപോയി. കരിമ്പകണ്ടി കോളനിവാസികൾ അടക്കം നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന മുളപ്പാലമാണിത്. ചീത്തപ്പാറ ഉരുൾപൊട്ടലിൽ കനത്ത നാശം ശ്രീകണ്ഠപുരം: പയ്യാവൂർ ചീത്തപ്പാറയിലെ വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശം. ശനിയാഴ്ച പുലർെച്ച മൂേന്നാടെയാണ് ചന്ദനക്കാംപാറ ചീത്തപ്പാറക്ക് മുകൾ വശം വനമേഖലയിൽ ഉരുൾപൊട്ടിയത്. പള്ളത്ത് ഗംഗാധരൻെറ ഒന്നരയേക്കർ സ്ഥലം പൂർണമായി നശിച്ചു. വനമേഖലയിലും നഷ്ടം സംഭവിച്ചിട്ടുണ്ട്. തലനാരിഴക്കാണ് ഗംഗാധരൻെറ കുടുംബം രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ മരത്തടികളിൽ തട്ടി പാറ നിന്നതിനാലും ഉരുൾ വെള്ളം ഗതി മാറി ഒഴുകിയതിനാലും അപകടത്തിൽ പെടാതെ ഗംഗാധരനും കുടുംബവും രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീടിനകത്തേക്ക് ചെളിയും വെള്ളവും കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.