കേസ്​ എടുക്കുന്നതിൽ സർക്കാറി​േൻറത്​ ഇരട്ടത്താപ്പ്​ -കോൺ​​ഗ്രസ്​

മലപ്പുറം: കോവിഡ്‌ നിബന്ധനകൾ പാലിച്ച താമരശ്ശേരി രൂപത ബിഷപ്പിനെതിരെ കേസെടുക്കുകയും സാമൂഹിക അകലം പാലിക്കാതെ 200ൽപരം ആളുകളെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തിയ സ്പീക്കർ പി. ശ്രീരാമകൃഷണനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്നത്‌ സർക്കാറി​ൻെറ ഇരട്ടത്താപ്പ്‌ നയമാണെന്ന്​ കോൺഗ്രസ്​. അമരമ്പലം പഞ്ചായത്തിലെ റീഗൺ എസ്​റ്റേറ്റുമായി ബന്ധപ്പെട്ട്‌ കുടുബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ കോൺഗ്രസിനോ ആര്യാടൻ ഷൗക്കത്തിനോ ഒരുവിധ താൽപര്യവുമില്ല. ഓൺലൈൻ യോഗത്തിൽ അഡ്വ. വി.വി. പ്രകാശ്‌ അധ്യക്ഷത വഹിച്ചു. ആര്യാടൻ മുഹമ്മദ്‌, എ.പി. അനിൽകുമാർ എം.എൽ.എ, എൻ. സുബ്രമണ്യൻ, വി.എ. കരീം, പി.ടി. അജയ്‌ മോഹൻ, കെ.പി. അബ്​ദുൽ മജീദ്‌, ഇ. മുഹമ്മദ്‌ കുഞ്ഞി, അജീഷ്‌ എടാലത്ത്‌, ശശി മങ്കട എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.