ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: വിചാരണ മൂന്നുമുതൽ

മലപ്പുറം: ദേശീയപാത വികസനത്തിനായി തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ നിന്നായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട 3G(3) വിചാരണ ആഗസ്​റ്റ്​ മൂന്നുമുതല്‍ 24 വരെ താഴെ കോഴിച്ചെനയിലുള്ള ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിചാരണക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ മുഖേന അയച്ചാല്‍ മതി. വിചാരണക്ക്​ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. നേരിട്ടോ ചുമതലപ്പെടുത്തിയ ആള്‍ക്കോ പങ്കെടുക്കാം. സർവേ നമ്പര്‍ പ്രകാരം ഭൂ ഉടമകള്‍ ഹാജരാകേണ്ട തീയതി, സമയം, ഹാജരാക്കേണ്ട രേഖകള്‍, ഫോമുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.malappuram.nic.in/ www.malappuram.gov.inല്‍ ലഭിക്കും. ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം തപാലില്‍ അയച്ച് നല്‍കി ഏറ്റെടുക്കുന്ന ഭൂമിയിലും കുഴിക്കൂര്‍ ചമയങ്ങളിലുമുള്ള അവകാശം സ്ഥാപിച്ചെടുക്കാം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക-ഒന്ന് പ്രകാരമായിരിക്കും നഷ്​ടപരിഹാരം. പട്ടിക-രണ്ട് പ്രകാരം പുനരധിവാസത്തിനുള്ള ധനസഹായവും അര്‍ഹരായവര്‍ക്ക് അനുവദിക്കുമെന്നും കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.