കൊണ്ടോട്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരസഭയില്‍ ആരോഗ്യ സര്‍വേ തുടങ്ങി. ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലെയും വ്യക്തികളുടെ രോഗ വിവരശേഖരണമാണ് നടത്തുന്നത്. രോഗ വിവരണത്തോടൊപ്പം നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൊണ്ടോട്ടിയില്‍ രണ്ട് മരണവും നൂറിലേറെ വ്യക്തികള്‍ക്ക് രോഗവും കണ്ടെത്തിയ പാശ്ചാത്തലത്തിലാണ് പരിശോധനന. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റ് തൊഴിലാളികളില്‍ എട്ടുപേര്‍ക്ക് കഴിഞ്ഞ 21ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മേഖലയില്‍ വ്യാപക സമ്പര്‍ക്ക രോഗികളെ കണ്ടെത്തിയത്. ആൻറിെജന് പരിശോധന ശനിയാഴ്ച തുടരും. അവശ്യസാധനങ്ങള്‍ പ്രയാസം കൂടാതെ ലഭിക്കാൻ കണ്‍സ്യൂമര്‍ ഫെഡിൻെറ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വാഹനം ക്രമീകരിക്കാന്‍ വകുപ്പ് മന്ത്രിയോട് ടി.വി. ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.