കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷൻെറ സഹായത്തോടെ നടപ്പാക്കുന്ന പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് വായ്പ അനുവദിക്കുക. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകക്കുള്ളില്‍ വിജയസാധ്യതയുള്ള സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചടക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷൻെറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036. ...................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.