അമ്പുമല കോളനിയിലേക്കുള്ള പാലം നിർമാണത്തിന്​ നാല് ലക്ഷം അനുവദിച്ചു

നിലമ്പൂർ: 2018ലെ പ്രളയത്തിൽ തകർന്ന അമ്പുമല ആദിവാസി കോളനിയിലേക്കുള്ള പാലത്തിന് പകരം പുതിയ കമ്പിപാലം നിർമിക്കാൻ നാല് ലക്ഷം രൂപ അനുവദിച്ചു. പട്ടിക വർഗവകുപ്പാണ് ഫണ്ട് അനുവദിച്ചത്. ചാലിയാർ പഞ്ചായത്ത് ടെൻഡർ നടപടികൾ തുടങ്ങി. ഉൾക്കാട്ടിലെ കോളനിയിലേക്ക് കുറുവൻ പുഴക്ക് കുറുകെ‍യുള്ള ഏകപാലമാണ് തകർന്നിരുന്നത്. തുടർന്ന്​ ആദിവാസികൾ മുള കൊണ്ട് താൽക്കാലിക നടപ്പാലം നിർമിക്കുകയായിരുന്നു. കുറുവൻ പുഴയുടെ മുകളിലൂടെ താൽക്കാലിക പാലത്തിലൂടെ ആശങ്കയോടെയാണ് ഇവർ സഞ്ചരിച്ചിരുന്നത്. പണിയർ വിഭാഗത്തിൽപ്പെട്ട 26 കുടുംബങ്ങളാണ് പാലം തകർന്നതോടെ ദുരിതത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.