ജി.എസ്.ടി തട്ടിപ്പ്: അടക്ക ലേലം ചെയ്യാൻ ഹൈകോടതി ഉത്തരവ്

കുറ്റിപ്പുറം: വ്യാജരേഖ ചമച്ച് ജി.എസ്.ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടികൂടിയ അടക്ക ലേലം ചെയ്യാൻ ഹൈകോടതി ഉത്തരവ്​. തവനൂർ അതളൂർ സ്വദേശി പ്രശാന്തി​ൻെറ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജി.എസ്.ടി രജിസ്ട്രേഷൻ നടത്തി ലക്ഷങ്ങൾ വെട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിലാണ് കോടതി ഇടപെടൽ. നികുതി കുടിശ്ശികയെത്തുടർന്ന് ജൂലൈ 15ന് ഒരുലോഡ് അടക്ക നിലമ്പൂർ വഴിക്കടവിൽ നിന്ന്​ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഓഫിസിലെത്തിയപ്പോഴാണ് ത​ൻെറ പേരിൽ ജി.എസ്.ടി രജിസ്‌ട്രേഷനെടുത്ത് കോടിക്കണക്കിനുരൂപയുടെ അടക്ക കയറ്റുമതി ചെയ്യുന്നതായി പ്രശാന്തറിയുന്നത്. ഇതിനിടെ ലോഡ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പ് സംഘം ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ജി.എസ്.ടി രജിസ്‌ട്രേഷനിൽ പറയുന്നയാൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. താൻ അറിയാതെയാണ് ത​ൻെറ പേരിൽ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളതെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഹിയറിങ്ങിൽ പ്രശാന്ത്​ അറിയിച്ചപ്പോഴാണ്​ കോടതി ലേലത്തിന്​ ഉത്തരവിട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.