പി.വി. അൻവർ എം.എൽ.എയെ വധിക്കാനുള്ള ഗൂഢാലോചന: അന്വേഷണം തുടങ്ങി

പൂക്കോട്ടുംപാടം: പി.വി. അൻവർ എം.എൽ.എക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി എഫ്.ഐ.ആർ രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ കണ്ണൂരിൽ നിന്നെത്തിയ ക്രിമിനൽ സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം യാത്ര തിരിച്ചു. കോൺഗ്രസ്​ നേതാവും സംസ്കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആര്യാടൻ ഷൗക്കത്തടക്കമുള്ളവർക്കെതിരെയാണ് പി.വി. അൻവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. പരാതിയിൽ പറഞ്ഞ എല്ലാവരെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പാട്ടക്കരിമ്പ് റീഗൽ എസ്​റ്റേറ്റിൽ ഉടമസ്ഥതാ തർക്കം നിലനിൽക്കെ കഴിഞ്ഞദിവസം കണ്ണൂരിൽ നിന്ന്​ സെക്യൂരിറ്റി ജോലിക്ക് കൊണ്ടുവന്നവർ ക്രിമിനൽ പശ്​ചാത്തലമുള്ളവരാണെന്നും അവിടെ സംഘർഷമുണ്ടാക്കി തന്നെയവിടെയെത്തിച്ച് വധിക്കാനാണ് പദ്ധതിയിട്ടതെന്നും നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പദ്ധതി പാളിയതെന്നും എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.