പൊലീസാകണമെന്ന്​ ഫായിസ്​; സാധിക്ക​െട്ടയെന്ന്​ കലക്​ടർ

സമ്മാനതുക ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറി മലപ്പുറം: തനിക്ക്​ പൊലീസാകാനാണ്​ ആഗ്രഹ​െമന്ന്​ 'ചെലോൽത്​ റെഡ്യാകും, ചെലോൽത്​ റെഡ്യാകൂല' എന്ന വാചകത്തിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായ മുഹമ്മദ്​ ഫായിസ്​. ആഗ്രഹം സഫലമാക​െട്ടയെന്ന്​ മലപ്പുറം ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണ​ൻെറ ആശംസയും. താൻ വിഡിയോയിൽ പറഞ്ഞ വാചകം പരസ്യവാചകമാക്കിയതിന്​ 'മിൽമ' അധിക​ൃതർ നൽകിയ സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനെത്തിയപ്പോഴാണ്​ ഈ കൊച്ചുമിടുക്കൻ കലക്​ടറുമായി ആ​ഗ്രഹം പങ്കുവെച്ചത്​. വ്യാഴാഴ്​ച രാവിലെ​ ബന്ധുക്കൾക്കൊപ്പം കലക്​ടറേറ്റിലെത്തിയ ഫായിസ്​ 10,313 രൂപ​ ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറി​. ആദ്യമായി​ ഒരു കലക്​ടറെ നേരിൽ കാണുന്നതി​ൻെറ സന്തോഷവും അവൻ​ പങ്കുവെച്ചു. കലക്​ടർ ഒരു പാർക്കർ പേന സമ്മാനിച്ചാണ്​ ഫായിസിനെ യാത്രയാക്കിയത്​. സ്വന്തം ഇഷ്​ടപ്രകാരമാണ് തുക കൈമാറിയതെന്നും ഒരുപാട്​ പേർ കാണാൻ വരുന്നു​ണ്ടെന്നും അവരോ​െടല്ലാം നന്ദിയുണ്ടെന്നും ഫായിസ്​ പിന്നീട്​ പറഞ്ഞു. വിഡിയോ തനിക്കും പ്രചോദനമായെന്ന്​ കലക്​ടർ പറഞ്ഞു. തിരുവനന്തപുരം കലക്ടറായിരിക്കെ തയാറാക്കിയ കോവിഡ്​ ബോധവത്​കരണ വിഡിയോ ഇദ്ദേഹം ഫായിസിനെ കാണിച്ചു. നമുക്കൊന്നിച്ച്​ ഇത്തരത്തിലുളള വിഡിയോകൾ തയാറാക്കണമെന്നും പറഞ്ഞു. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫായിസ് കുഴിഞ്ഞളം പാറക്കാട് സ്വദേശി അബ്​ദുൽ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ്. ബന്ധുക്കളായ അബ്​ദുസലീം, ​െസയ്​തലവി എന്നിവർക്കൊപ്പമാണ്​ കലക്​ടറേറ്റിലെത്തിയത്​. 10,000 രൂപയും ആൻഡ്രോയിഡ് ടി.വിയും ഉൽപന്നങ്ങളുമാണ്​ മിൽമ റോയൽറ്റിയായി നല്‍കിയിരുന്നത്​. mpgma2 മുഹമ്മദ്​ ഫായിസ്​ മലപ്പുറം ജില്ല കലക്​ടർ ​കെ. ഗോപാലകൃഷ്​ണനെ കാണാനെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.